go

ദുരിതാശ്വാസ ക്യാംപുകൾ രാഷ്ട്രീയവൽക്കരിക്കരുത്: ബി.വി. ശ്രീനിവാസ്

wayanad-sreenivas
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ദുരിതാശ്വാസ ക്യാംപിലെ കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നു.
SHARE

പനമരം∙ ദുരിതാശ്വാസ ക്യാംപുകൾ രാഷ്ട്രീയവൽക്കരിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ഒരു ചിഹ്നമോ അടയാളമോ ക്യാംപുകളിലേക്കു കടന്നു വരരുത് എന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോഴും ചില സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലയിലെ ക്യാംപുകൾ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് തെളിവാണ് നീർവാരം ക്യാംപിലെ 65 പേർ ആശുപത്രിയിൽ ആയത്.

പാവപ്പെട്ടവർ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വരുമ്പോൾ അവിടെയും രാഷ്ട്രീയമാണ് കാട്ടുന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായി രംഗത്തിറങ്ങുമെന്ന് ഭക്ഷ്യവിഷബാധയുണ്ടായ നീർവാരം ക്യാംപ് സന്ദർശിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്.

വെളളം കയറി നാശനഷ്ടമുണ്ടായ വീടുകൾ വൃത്തിയാക്കുന്നതിനും ക്യാംപുകളിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങുമ്പോൾ സഹായ കിറ്റുകൾ വിതരണം ചെയ്യാനും ദേശീയ തലത്തിൽ നിന്ന് 300 പേർ അടങ്ങുന്ന സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഏബ്രഹാം റോയി, സംസ്ഥാന സെക്രട്ടറി രജേഷ് കുമാർ, കെ.ടി അജ്മൽ, ബെന്നി അരിഞ്ചേർമല, വാസു അമ്മാനി എന്നിവരും ഒപ്പമുണ്ടായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama