go

പുത്തുമല: പ്രതീക്ഷയോടെ തിരച്ചിൽ തുടരുന്നു

wayanad-jcb
വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കാനുള്ള ശ്രമം കനത്ത മഴയിലും തുടരുന്നു. ചിത്രം: മനോരമ
SHARE

പുത്തുമല ∙ മണ്ണുമാന്തി യന്ത്രങ്ങൾ വ്യാപക തിരച്ചിൽ തുടങ്ങിയിട്ടും പുത്തുമലയിൽ ഇന്നലെയും ആശങ്കയുടെ ദിനം. തുടർച്ചയായ രണ്ടാംദിനമാണ് കാണാതായവരെക്കുറിച്ച് ഒരു തുമ്പുമില്ലാതെ തിരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നത്.  ഞായറാഴ്ച രാവിലെ എസ്റ്റേറ്റ് തൊഴിലാളി പനീർശെൽവത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. 7 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെവരെ നീണ്ട പ്രവൃത്തിയിലൂടെ വെള്ളക്കെട്ട് ഒഴിവാക്കാനായിട്ടുണ്ട്. ഇന്നലെ നല്ല വെയിൽ തെളിഞ്ഞതോടെ പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഇറങ്ങി പരിശോധന തുടങ്ങി. ദുരന്തത്തിനു മുൻപുണ്ടായിരുന്ന പുത്തുമലയുടെ മാപ്പ് തയാറാക്കിയാണ് തിരച്ചിൽ. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ സംവിധാനം മേഖലയിൽ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിൽ ഈ ശ്രമം ഉപേക്ഷിച്ചതായി തിരച്ചിലിനു നേതൃത്വം നൽകുന്ന സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

മണ്ണിനടിയിൽനിന്ന് ആളുകളെ മണത്തു കണ്ടുപിടിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ച നായ ഇന്നെത്തുമെന്നാണ് വിവരം. പച്ചക്കാട്, പുത്തുമല പ്രദേശത്തായി 53 വീടുകളാണ് തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തത്. ചില വീടുകൾക്ക് പ്രത്യക്ഷത്തിൽ കേടുപാടില്ലെങ്കിലും താമസിക്കുന്നത് അപകടകരമായേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുത്തുമലയുടെ സമീപ ഗ്രാമമായ കശ്മീരിലുള്ളവരും വീടുകളിലേക്ക് മടങ്ങാൻ ആശങ്കയുള്ളതിനാൽ ദുരിതാശ്വാസ ക്യാംപുകളിൽ തുടരും. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama