go

വയനാടിന്റെ സങ്കടങ്ങൾക്കു മധ്യേ ആശ്വാസം പകർന്ന് രാഹുൽ

SHARE

കൽപറ്റ ∙ ദുരന്തമേഖലകളിൽ നേരിട്ടെത്തിയും പ്രളയബാധിതരുടെ സങ്കടം കേട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലപര്യടനം. ആദിവാസി കോളനികളും പ്രളയത്തിൽ നശിച്ച കൃഷിയിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം. പ്രളയം അതിരൂക്ഷമായി ബാധിച്ച 8 ഇടങ്ങളിൽ രാഹുൽ ഗാന്ധി ജനങ്ങളെ നേരിൽക്കണ്ടു. കൽപറ്റയിലെ എംപി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സർവകക്ഷി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

രാത്രിയാത്രാ നിരോധനം മൂലം വയനാട് നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രളയ പുനരധിവാസത്തിനു പുറമേ രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം, കാർഷിക പ്രതിസന്ധി, ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ രാഹുലിനെ അനുഗമിച്ചു.

wayanad-hearing-sad-news
കൂടെയുണ്ട്..: വയനാട് നടവയൽ നെയ്കുപ്പയിൽ കാത്തു നിന്നവരുടെ അടുത്തേക്ക് കനത്ത മഴയെ വകവയ്ക്കാതെ നീങ്ങുന്ന രാഹുൽ ഗാന്ധി എംപി. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙മനോരമ
MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama