go

കാട്ടാനയ്ക്കായി ഒരു അനുസ്മരണ യോഗം, മൗനജാഥ; ഈ അപൂർവ സംഭവം ഇങ്ങനെ...

wayanad-maniyan-elelphant
മണിയൻ ആനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് പുൽപള്ളിക്കടുത്ത് ഇരുളത്ത് നടത്തിയ സർവകക്ഷി അനുശോചന പരിപാടി.
SHARE

പുൽപള്ളി∙ മനുഷ്യരും കാട്ടാനകളും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ പ്രതീകമായിരുന്ന മണിയൻ ആനയ്ക്ക് ഇരുളത്ത് സ്മാരകം നിർമിക്കണമെന്ന് അനുസ്മരണ യോഗത്തിൽ ആവശ്യമുയർന്നു. ശനിയാഴ്ച പുലർച്ചെ ചെതലയം പുല്ലുമലയിൽ മറ്റൊരു കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരിവീരന്റെ വിയോഗത്തിൽ അനുശോചിച്ച് നടത്തിയ പരിപാടിയിലാണ് ആവശ്യമുയർന്നത്. വനംവകുപ്പ് ഇതിനു മുൻകയ്യെടുക്കണം. നാട്ടുകാരും സംഘടനകളും സഹായവും പിന്തുണയും നൽകുമെന്നു യോഗം ഉറപ്പുനൽകി.

മണിയന്റെ ദാരുണമരണത്തിൽ അനുശോചിച്ച് ഇരുളത്ത് മൗനജാഥയും നടത്തി. സംഘാടകർ ആരുമില്ലാതിരുന്ന ഈ പരിപാടി, മണിയനെ സ്നേഹിക്കുന്ന നാട്ടുകാർ തന്നെ രാവിലെ അങ്ങാടിയിൽ ഒത്തുകൂടി നടത്തുകയായിരുന്നു. വനപാതയിലെ യാത്രക്കാരെ കാണുമ്പോൾ ഒതുങ്ങിനിന്ന് സൗകര്യം ഒരുക്കി നൽകിയിരുന്ന മണിയൻ വനാതിർത്തിയിൽ തങ്ങളുടെ കാവൽക്കാരനായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി 20 വർഷത്തോളം പ്രദേശത്തുണ്ടായിരുന്ന മണിയനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു.

സർവകക്ഷി അനുശോചന യോഗത്തിൽ എൻ.എം. രംഗനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ആർ.രവി, എ.ജെ.കുര്യൻ, സി.പി. സുനിൽ, ഒ.പി.സുകുമാരൻ, എസ്.ജി. സുകുമാരൻ, എം.എസ്. പ്രഭാകരൻ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകൾ മണിയന് ആദരാഞ്ജലിയർപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama