go

അഭിമാന നേട്ടവുമായി അപർണ സുരേഷ്

Wayanad News
SHARE

കൽപറ്റ ∙ തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ അണ്ടർ 14 (പെൺ) വിഭാഗത്തിൽ വയനാട്ടുകാരി അപർണ സുരേഷ് സ്വർണമെഡൽ നേടി. അപർണ സുരേഷ് വയനാടിന്റെ താരമായി മാറിയത്. ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരാൾ സൈക്ലിങിൽ മെഡൽ നേടുന്നത്.  ‘ഓപ്പറേഷൻ ഒളിംപിയ’ യിലെ താരമാണ് അപർണ. പനമരം കരിമ്പുമ്മൽ സ്വദേശികളായ സുരേഷ് - ബിന്ദു ദമ്പതികളുടെ മകളാണ്. ഇപ്പോൾ തിരുവനന്തപുരം സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണ് പരിശീലനം നടത്തുന്നത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama