go

രാക്കുരുക്ക്: സമരങ്ങൾക്ക് ‌ മൂർച്ച കൂട്ടാൻ തീരുമാനം

 ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ പുതിയ സമരങ്ങള്‍ക്ക് രൂപം നല്‍കാന്‍ എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്‌ഷന്‍ ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം.
ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ പുതിയ സമരങ്ങള്‍ക്ക് രൂപം നല്‍കാന്‍ എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്‌ഷന്‍ ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം.
SHARE

ബത്തേരി ∙ ദേശീയപാത 766 ലെ യാത്രാ നിരോധന വിഷയത്തിൽ വലിയ സമരങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന, കേന്ദ്ര മന്ത്രിതല ചർച്ചകളും യോഗങ്ങളും സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന എൻഎച്ച് 766 ട്രാൻസ്പോർട്ട് പ്രൊട്ടക്‌ഷന്‍ ആക്‌ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ എന്നീ പ്രദേശങ്ങളിലുള്ളവരെയും പങ്കെടുപ്പിച്ച് സംയുക്ത സമരത്തിന് രൂപം നല്‍കും. പാത പൂർണമായും അടയ്ക്കരുതെന്നും രാത്രിയും തുറക്കണമെന്നുമുള്ള ആവശ്യമാണ് ആക്‌ഷന്‍ കമ്മിറ്റി സമരങ്ങളിലും യോഗങ്ങളിലും ഉന്നയിക്കുക. 

ആക്‌ഷന്‍ കമ്മിറ്റി നേതൃത്വം കര്‍ണാടക, കേരള മുഖ്യമന്ത്രിമാരെ കാണുകയും ചര്‍ച്ചകളിലൂടെ പൊതു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നീക്കം നടത്തുകയും ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരനെയും ഉപരിതല ഗതാഗത മന്ത്രിയെയും പങ്കെടുപ്പിച്ച് യോഗം നടത്തും. റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍പ് രൂപീകരിച്ച സര്‍വകക്ഷി സമിതിയെയും പുതിയ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിക്കും. ദേശീയപാത 766 ന്  മറ്റു ബദലുകളില്ലെന്ന് കോടതിയെയും സര്‍ക്കാരുകളെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തും. ബദല്‍പാതയുണ്ടെന്ന വാദത്തിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. 

ആക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് കണ്‍വീനര്‍ സുരേഷ് താളൂര്‍, സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, ടി. എൽ. സാബു, പി.സി. മോഹനന്‍, പി.എം. അരവിന്ദൻ, ബേബി വർഗീസ്, കെ.ജെ. ദേവസ്യ, സി.കെ. സഹദേവൻ, എന്‍.എം. വിജയൻ, കെ.കെ. വാസുദേവൻ, പ്രശാന്ത് മലവയൽ, ടി.ജെ. ജോസഫ്, പി.വൈ. മത്തായി, റ്റിജി ചെറുതോട്ടിൽ,  സഫീർ പഴേരി, അസീസ് വേങ്ങൂർ എന്നിവര്‍ പ്രസംഗിച്ചു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama