Download Manorama Online App
ഈര∙ പുതുക്കുടിയിൽ മോഹനകുമാരൻ നായർ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (06) വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ, മല്ലപ്പള്ളി കിഴക്കേക്കര കുടുംബാംഗം. മക്കൾ: മഹേഷ്, മഞ്ജുഷ. മരുമക്കൾ: വീണ, ഉണ്ണികൃഷ്ണൻ
അമ്പലപ്പുഴ ∙ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പുന്നപ്രയിലും പുറക്കാട് തീരത്തും കയറി. പുന്നപ്ര ചള്ളി ഫിഷ്ലാന്റിങ് സെന്ററിലേക്ക് വെള്ളം കയറിയത് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കി. വള്ളവും വലയും സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. ഇന്നലെ വൈകിട്ടാണ് തിരമാലകൾ ശക്തമായി തീരത്തേക്ക് കയറിയത്.
ആലപ്പുഴ∙ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധത്തിൽ മൂന്നാം ദിവസവും ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. ടെസ്റ്റ് നടക്കുന്ന ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഇന്നലെയും ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ടെസ്റ്റിന് അപേക്ഷിച്ചവർ
ചേർത്തല∙ ദേശീയപാത വികസനം പുരോഗമിക്കുമ്പോഴും മുൻപ് സ്ഥാപിച്ച ജപ്പാൻ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.മുൻപ് ജലം വിതരണം ചെയ്യാൻ സ്ഥാപിച്ച പൈപ്പുകൾക്ക് മുകളിലൂടെയാണ് റോഡ് വീതികൂട്ടി നിർമിക്കുന്നത്. ദേശീയപാത തുറവൂർ മുതൽ തെക്കോട്ടുള്ള ആറു വരിപ്പാത നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം
വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ.കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്.
മാന്നാർ ∙ ഈർപ്പമില്ലാത്ത നല്ല നെല്ലിനു കർഷകർ അഞ്ചു ശതമാനം കിഴിവ് നൽകി, മുടങ്ങി കിടന്ന ചെന്നിത്തല 5-ാം ബ്ലോക്ക് പാടശേഖരത്തിൽ നിന്നും ഇന്നലെ മുതൽ നെല്ലെടുത്തു തുടങ്ങി.ഇവിടത്തെ നെല്ലിനു ഈർപ്പമുണ്ടെന്നും അതിനനുസരിച്ചു കിഴിവ് കൂടുതൽ നൽകണമെന്നും ആവശ്യപ്പെട്ടാണ് സിവിൽ സപ്ലൈസിനു വേണ്ടി നെല്ലെടുക്കുന്ന
സൗജന്യ നേത്രപരിശോധന ക്യാംപ്:ചെട്ടികുളങ്ങര ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ്, ഇസറ കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗ നിർണയവും 12നു 9നു വ്യാപാരഭവനിൽ നടക്കും. എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗെസ്റ്റ് അധ്യാപകർ ആലപ്പുഴ∙ എസ്ഡി കോളജിൽ
ചാരുംമൂട് ∙ കാറിന്റെ മുകളിലിരുന്ന് അപകടകരമായി യാത്ര ചെയ്ത കേസിൽ യുവാക്കൾക്കുള്ള ശിക്ഷ സാമൂഹികസേവനം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം കെ–പി റോഡിലൂടെ അപകടകരമായ വിധത്തിൽ കാർ ഓടിച്ചത്. മോട്ടർ വാഹനവകുപ്പ് എടുത്ത കേസിലാണ് ഡ്രൈവർ ഉൾപ്പെടെ 4 യുവാക്കൾക്ക് ഇന്നലെ
ആലപ്പുഴ∙ ആലപ്പുഴ ഉൾനാടൻ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ മാസം 20നകം അപേക്ഷകയ്ക്ക് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം നിർദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ സിറ്റിങ് നടത്തുകയായിരുന്നു അദ്ദേഹം.
തുറവൂർ∙ അരൂരിൽ ദേശീയപാതയ്ക്കു കുറുകെ സ്ഥാപിച്ച പൈപ്പ് കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടിട്ട് 2 ദിവസം കഴിയുന്നു. എന്നാൽ ശുദ്ധജല വിതരണത്തിനായി ബദൽ മാർഗം സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കെ 4 ദിവസമാണ് അറ്റകുറ്റപ്പണിക്കായി
മാവേലിക്കര ∙ പുതിയകാവ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തഴക്കര കരയംവട്ടം മുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്കിൽപെട്ടു മാവേലിക്കര മിച്ചൽ ജംക്ഷനിലെ ട്രാഫിക് സിഗ്നൽ കടന്നു പോകാൻ പലപ്പോഴും കുറഞ്ഞതു അര മണിക്കൂറോളം സമയം എടുക്കുന്ന ദുരവസ്ഥയാണ്. റോഡിന്റെ
ആലപ്പുഴ ∙ ചുട്ടുപൊള്ളുകയാണ്. ചൂടുകൊണ്ട് പുറത്തിറങ്ങാൻ മാത്രമല്ല, അകത്തിരിക്കാനും വയ്യ. ആലപ്പുഴക്കാരുടെ ഓർമയിലൊന്നും ഇതു പോലെ ചൂടു കൂടിയൊരു കാലമില്ല. ശരിയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ആലപ്പുഴയിലെ താപനില. 4 ദിവസം മുൻപ് ചൂട് 38
കായംകുളം ∙ നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചകാരണം താലൂക്കാശുപത്രിയിൽ ശുദ്ധജലം കിട്ടാതെ രോഗികൾ വലയുന്നു. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ വേണ്ടി 4 ലക്ഷം രൂപ മുടക്കി ഒപി, ഫാർമസി എന്നിവയുടെ സമീപം സ്ഥാപിച്ച വാട്ടർ ഡിസ്പെൻസർ ആണ്
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിൽ പച്ചക്കറി കയറ്റിയ ലോറിയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്. പച്ചക്കറി ലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി കതിരവന് ആണ് (30) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 3 മണിയോടെ കൈനകരി ജംക്ഷനു സമീപമാണ് അപകടം.കാലിനു ഗുരുതര പരുക്കേറ്റ ഡ്രൈവർ കതിരവനെ ആലപ്പുഴ
ആലപ്പുഴ ∙ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ , ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പുഴ∙ മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസിയുടെ ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള രാത്രികാല സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായതും താരതമ്യേന മികച്ച കലക്ഷൻ ഉള്ളതുമായ സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴ നഗരത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന
കലവൂർ∙ ദേശീയപാതയോരത്ത് പുലർച്ചെ ടാങ്കർ ലോറിയിൽ നിന്നു ശുചിമുറി മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇരുചക്രവാഹന യാത്രികരെ ലോറി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ.തണ്ണീർമുക്കം കരുണാലയം പി.ശരത് (29), വിവേക് നിവാസിൽ വി.വിവേക് (30) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ്
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വൈദ്യുതി മുടങ്ങും കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്ഷനിലെ കറുപ്പൻ ജംക്ഷൻ, പള്ളിയറക്കാവ് വെസ്റ്റ്, ലിസ്യു, ന്യൂ ബസാർ, പാരിഷ് ഹാൾ, പുളിങ്കുന്ന് ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ
ആലപ്പുഴ∙ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുഹമ്മ ആര്യക്കര സ്വദേശി വെളിയിൽ വി.ആർ.ശിവാജി (57) ആണ് മരിച്ചത്. തിരുവിഴ റെയിൽവേ സ്റ്റേഷനു സമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ
എടത്വ ∙ ജോലിക്കിടെ രണ്ടു പേർക്കും സൂര്യാതപമേറ്റു. എടത്വ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഓടിന്റെ മുകളിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് പോത്തൻകോട് ആരതി സൗണ്ട് ജീവനക്കാരായ അഖിൽ (26), സജി (46) എന്നിവർക്ക് പൊള്ളലേറ്റത്. ഒരാളുടെ ദേഹമാസകലവും, ഒരാളുടെ പുറത്തുമാണ് പൊള്ളലേറ്റത്. ഇരുവരും എടത്വ
മുളക്കുഴ∙ പഞ്ചായത്തിൽ ശുദ്ധജലവിതരണം നിലച്ചിട്ട് ഒരാഴ്ചയായിട്ടും നടപടിയില്ലെന്ന് ആരോപിച്ചു ബിജെപി അംഗങ്ങൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. 2022 മുതൽ ഇതുവരെ വിതരണക്കാരന് ആകെ 21 ലക്ഷം രൂപ കുടിശിക നൽകാനുണ്ടെന്നും ഇതേത്തുടർന്നാണു വിതരണം നിർത്തിവച്ചതെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട്
മാവേലിക്കര∙ റോഡിലെ ടാറിങ്ങിനും സ്ലാബിനും ഇടയ്ക്കുള്ള അപകടക്കെണി സംബന്ധിച്ചു പരാതി ഉയർന്നു നാളുകളായിട്ടും പരിഹാരം കാണാൻ അധികൃതർക്കു മടി. കോടികൾ മുടക്കി നവീകരിക്കുന്ന തട്ടാരമ്പലം– പന്തളം റോഡിൽ കണ്ടിയൂർ ഗവ. യുപിഎസിനു സമീപത്താണു ടെലിഫോൺ കേബിളുകളുടെ പൈപ്പുകൾ റോഡിലേക്ക് ഉയർന്ന് അപകടത്തിന് ഇടയാക്കുന്നത്.
തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തൂണിന് മുകളിൽ സ്റ്റീൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ ഇരുമ്പ് റാഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് പരുക്ക്. കുത്തിയതോട് അർബൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തുറവൂർ പുത്തേഴത്ത് ഗ്ലാഡ്വിൻ (29)ആണ് പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കുട്ടനാട്. ആലപ്പുഴ- ചങ്ങനാശ്ശേരി (എസി) റോഡിൽ കൈനകരി ജംക്ഷന് സമീപം പച്ചക്കറി കയറ്റി വന്ന ലോറിയിൽ ടോറസ് ഇടിച്ച് ഡ്രൈവർക്ക് പരുക്ക്. തമിഴ്നാട് സ്വദേശി കതിരവൻ (30) ആണ് പരുക്കേറ്റത്. കാലിനു ഗുരുതര പരുക്കേറ്റ കതിരവനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ്
ആലപ്പുഴ∙ചേർത്തലയിൽ വാഹനാപകടം ടോറസ് ലോറിയും, ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇൻസുലേറ്റഡ് വാൻ ഡ്രൈവർ ഇടുക്കി സ്വദേശി ജോയൽ ജോമി സഹായിയും ഇടുക്കി സ്വദേശിയുമായ ജോഷി, ടോറസ് ലോറി ഡ്രൈവർ എസ്.എൽ.പുരം സ്വദേശി അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ ചേർത്തല മതിലകത്ത് പുലർച്ചെ
ഹരിപ്പാട് ∙ ഒരു നിമിഷത്തെ അശ്രദ്ധ ! വിദേശത്തു ജോലിയിൽ പ്രവേശിക്കാൻ ഏറെ പ്രതീക്ഷകളോടെ പുറപ്പെട്ട സൂര്യയുടെ ജീവിതം തന്നെ അസ്തമിച്ചു. ഒപ്പം, ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളും. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ
മാന്നാർ∙ ചെന്നിത്തല അഞ്ചാം ബ്ലോക്ക് പാടശേഖത്തിൽ നെല്ലെടുപ്പ് മുടങ്ങി, പ്രതിഷേധിച്ചു കർഷകർ കൊയ്ത്തു നിർത്തിവച്ചു. 352 ഏക്കർ വരുന്ന പാടത്ത് കഴിഞ്ഞ ഞായറാഴ്ച മുതൽ കൊയ്തെടുത്ത 20 ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്. സിവിൽ സപ്ലൈസ് ചുമതലപ്പെടുത്തിയ മില്ലുകാർ പാടത്തെത്തി കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടതായി
ഇന്ന് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത. മേയ് ദിനറാലി ചെങ്ങന്നൂർ ∙ ഓൾ കേരള ഓട്ടോമൊബീൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനറാലിയും യോഗവും നടന്നു.
മാന്നാർ ∙ വെങ്കലനാട്ടിൽ ആദ്യമായി 1800 കിലോഗ്രാം ഭാരമുള്ള വെള്ളോട്ടുരുളി വാർത്തു. കൊച്ചിയിലെ ഹോട്ടൽ ശൃംഖല നൽകിയ ഓർഡർ പ്രകാരമാണ് ഭീമൻ ഉരുളി നിർമിച്ചത്. ഒമ്പതടി ഉൾവ്യാസമുള്ള വെള്ളോട്ടുരുളി 15 തൊഴിലാളികളുടെ 6 മാസത്തെ കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. മാന്നാർ കുരട്ടിക്കാട് രാജൻ ആലയ്ക്കലിന്റെ ഉമടസ്ഥതയിലുള്ള ആലയ്ക്കൽ ബെൽ മെറ്റൽ വർക്കാണ് ഉരുളി നിർമിച്ചത്.
ജല വിതരണം തടസ്സപ്പെടും: കല്ലിശേരി ക്ലിയർ പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാൽ ഇന്ന് തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും തിരുവൻവണ്ടൂർ, കുറ്റൂർ, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി രാത്രിയും പകലുമായതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കമ്പനി അധികൃതർ. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി. ജോലി നടക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി പാതയിലൂടെ 30 കിലോമീറ്ററാണ് പരമാവധി വേഗം
മാവേലിക്കര ∙ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറി കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും. ഇത്തവണ ലോക്സഭ മണ്ഡലത്തിലെ മൊത്തം പോളിങ് 65.95% ആയപ്പോൾ മാവേലിക്കര നിയമസഭ
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി ആശുപത്രി ജംക്ഷനിൽ പ്രതിഷേധ സമരം നടത്തി. ആശുപത്രി മാനേജ്മെന്റിൽ മികവു കാണിച്ചവരെ ആശുപത്രിയുടെ ചുമതല നൽകി പ്രവർത്തനം മെച്ചപ്പെടുത്തുക,
ആലപ്പുഴ∙ വേമ്പനാട്ടു കായലിൽ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നത് ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലാതെ. 2019 മേയ് 13ന് ഈ ബോട്ടിന്റെ ലൈസൻസ് കാലാവധിയും 2021 ജനുവരി 18ന് റജിസ്ട്രേഷൻ കാലാവധിയും അവസാനിച്ചു.തുറമുഖ വകുപ്പ് സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി ഇന്നലെ ആര്യാട് ഡോക്കിലെത്തി
ആലപ്പുഴ∙ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് (45) കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
തുറവൂർ∙ എഴുപുന്ന റെയിൽവേ ലവൽക്രോസിലൂടെ ഇരുചക്ര വാഹനം ഒാടിക്കണമെങ്കിൽ അഭ്യാസം പഠിക്കണം.2മാസം മുൻപ് ലവൽക്രോസ് അടച്ച് 4 ദിവസം തുടർച്ചയായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ലവൽ ക്രോസിലെ സ്ലാബിനിടയിലുള്ള മെറ്റൽ ഭാഗങ്ങളെല്ലാം കുഴികളായി മാറി.ടാർ ചെയ്താൽ മാത്രമേ ഇവിടെ അപകടസാധ്യത ഒഴിവാകു. പ്രതിദിനം
ഇന്ന് ∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്. പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. അധ്യാപക ഒഴിവ് ചെങ്ങന്നൂർ ∙ എസ്സിആർവി ടിടിഐയിൽ എൽപി, യുപി അധ്യാപക ഒഴിവുണ്ട്.
ആലപ്പുഴ∙ ബോട്ട് ജെട്ടിയുടെ സമീപം പ്രവർത്തിച്ച പൊലീസ് കൺട്രോൾ റൂം പ്രവർത്തനം പൂർണമായി നിലച്ചു.ഇന്നലെ വൈകിട്ട് കൺട്രോൾ റൂം താഴിട്ടു പൂട്ടി. ജൂൺ മുതൽ ഇവിടെ പൊലീസ് സൊസൈറ്റിയുടെ ചുമതലയിൽ സ്കൂൾ വിപണി തുടങ്ങും.ആലപ്പുഴ മൊബിലിറ്റി ഹബ് നിർമിക്കുന്നതിന്റെ പേരിൽ 2023 ജനുവരി മുതൽ കൺട്രോൾ റൂം പ്രവർത്തനം ബീച്ച്
ഹരിപ്പാട് ∙ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ് നാടോടി സംഘത്തിൽ പെട്ട നന്ദിനിക്ക് റേഷൻ കാർഡ് ലഭിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ ശ്രമഫലമായാണ് കാർഡ് കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ കുടുംബത്തിന്റെ അവസ്ഥ സുധിലാൽ
മാവേലിക്കര ∙ കനത്ത ചൂടിനൊപ്പം രാത്രി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതു നഗരവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ മഴയെ തുടർന്നു വിഛേദിക്കപ്പെട്ട വൈദ്യുതി പുനഃസ്ഥാപിക്കുന്നതു വൈകിയതോടെ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ഇബി ഓഫിസിലെത്തി. കുഞ്ഞുങ്ങളുമായെത്തി പ്രതിഷേധം
മാന്നാർ ∙ വേനൽ മഴ കാരണം പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊയ്ത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും തടസ്സമാകുന്നതായി കർഷകർക്കു പരാതി. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്തു നടക്കുന്നത്. തെളിഞ്ഞ കാലാവസ്ഥ കണ്ടാണ് മിക്ക പാടശേഖരങ്ങളിലും കൊയ്ത്തു തുടങ്ങിയത്. ഞായറാഴ്ച രാത്രി
ആലപ്പുഴ ∙ ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ചൂട്. 38 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ച ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉയർന്ന ചൂട്
ആലപ്പുഴ. വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു കയറി. ആന്ധ്ര സ്വദേശികളായ 2 വിനോദസഞ്ചാരികൾ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും അവരെ ജീവനക്കാർ സ്പീഡ് ബോട്ടിൽ കയറ്റി സുരക്ഷിതരായി കരയിൽ എത്തിച്ചു. എട്ട് മാസം മുൻപും ഇതേപോലെ ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. നെഹ്റു ട്രോഫി കൊച്ചുപറമ്പിൽ
കായംകുളം∙ സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം. പി. കൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള എം.പി.ഫൗണ്ടേഷന്റെ എം പി സ്മൃതി 'കർമ്മധീര' പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ. പി. പരമേശ്വരക്കുറുപ്പ് സ്മൃതി 'പ്രതിഭാപുരസ്കാരം'
പൂച്ചാക്കൽ ∙ ഇടത്തോടുകളിലെ നീരൊഴുക്കിന് തടസ്സമായി പായൽ നിറയുന്നു. നീക്കം ചെയ്യാനോ, ഒഴുക്കി കളയാനോ സംവിധാനമില്ലെന്ന് ആക്ഷേപം.പൊതുതോട് സംരക്ഷണ പദ്ധതിയിൽ ശുചീകരിച്ച് കയർഭൂവസ്ത്രം വിരിച്ച തോടുകളിൽ പോലും പായൽ വീണ്ടും നിറയുകയാണ്. ഇതിനാൽ ഒഴുക്ക് നിലച്ചു. മാലിന്യം തള്ളലുമുണ്ട്. തോടുകളിൽ നിന്നു വേമ്പനാട്,
ആലപ്പുഴ∙ തത്തംപള്ളി പ്രദേശത്ത് രണ്ടു മാസമായി വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ദുർഗന്ധമുള്ള കലക്കവെള്ളം. തത്തംപള്ളി കുരിശടിക്ക് തെക്കോട്ടുള്ള പ്രദേശത്തുള്ള ഗാർഹിക കണക്ഷനിലും പൊതു ടാപ്പുകളിലൂടെയുമാണ് ദുർഗന്ധം വമിക്കുന്ന കലക്കം വെള്ളം വരുന്നത്. ഒരുപാട് തവണ പരാതി നൽകിയിട്ടും
കുട്ടനാട് ∙ കടുത്ത ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടി കൈനകരി നിവാസികൾ. തണ്ണീർമുക്കം ബണ്ടു കൂടി തുറന്നതോടെ കൈനകരി പഞ്ചായത്തിലെ 15 വാർഡിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം ആണ് നേരിടുന്നത്. വിതരണ പൈപ്പ് ലൈനിൽ തകരാർ മൂലം കൈനകരിയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ഏതാനും നാളുകളായി ശുദ്ധജലം കിട്ടാക്കനിയാണ്. ജല അതോറിറ്റി
മാവേലിക്കര ∙ ഗോതമ്പുപൊടിയിൽ ഉപ്പുപൊടി വിതറി വെള്ളം ചേർത്തു കുഴച്ചെടുത്തു മാവ് വട്ടത്തിൽ പരത്തി ചുട്ടെടുത്ത ചപ്പാത്തിയുടെ (ഉത്തരേന്ത്യയിലെ റൊട്ടി) രുചി മലയാളിയുടെ നാവിൻതുമ്പിലെത്തിയിട്ട് ഇന്നു 100 വർഷം. പഞ്ചാബിൽ നിന്നെത്തിയ ലാല ലാൽ സിങ്, കൃപാൽ സിങ് എന്നിവരുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ വേളയിൽ 1924
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അണുബാധയിൽ പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസറിന്റെ ഭാര്യ ഷിബിന(31)മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷം. മരണ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും സിപിഎം പ്രവർത്തകരും ആശുപത്രി അധികാരികളുമായി ആദ്യം വാക്കേറ്റം ഉണ്ടായി. ഇന്നലെ വൈകിട്ട് 3ന്
വൈദ്യുതി മുടക്കം മണ്ണഞ്ചേരി ∙ അത്തർമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും പുത്തൻപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും അടിവാരം സൗത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും. കലവൂർ ∙ എച്ചിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്
ചെങ്ങന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകിട്ട് ഒന്നാം പ്ലാറ്റ്ഫോമിൽ മെമു ട്രെയിൻ കടന്നു പോയതിനു പിന്നാലെയാണ് മൂർഖൻപാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്.പ്ലാറ്റ്ഫോമിലേക്കു കയറുന്ന ചവിട്ടു പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ സമീപത്തെ ടീ സ്റ്റാളിലെ ജീവനക്കാരൻ പിടികൂടി
ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചു. ചികിത്സാപ്പിഴവു മൂലമാണ് മരണമെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്.
നഗരവൽകൃത ജീവിതത്തിൽ നിന്നു വളരെ വ്യത്യസ്തമായ കാഴ്ച അനുഭവമാണ് മാരാരിക്കുളത്തിന്റെ നെല്ലറ പൊന്നാട് പെരുന്തുരുത്തിക്കരി പാടശേഖരം. മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് 165 ഏക്കറിലായുള്ള വലിയ പാടശേഖരമാണിത്. കുട്ടനാട് മേഖലയിൽ മാത്രം കാണാനാകുന്ന പ്രകൃതിഭംഗി ഇവിടെയും ദൃശ്യമാകും. ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ
ആലപ്പുഴ∙ ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഓംപ്രകാശിനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ
ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് തുടങ്ങി ചേർത്തല∙സെന്റ് മൈക്കിൾസ് കോളജിനു സമീപമുള്ള ജില്ലാ റൈഫിൾ ക്ലബ്ബിൽ ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് തുടങ്ങി. ജില്ലാ തിരഞ്ഞെടുപ്പ് നിരീക്ഷകനും ഡെറാഡൂൺ ഐജിയുമായ ആനന്ദ് ശങ്കർ ഉദ്ഘാടനം ചെയ്തു.ജില്ലാ റൈഫിൾ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ, ജില്ല റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്
ആലപ്പുഴ ∙ വോട്ടെടുപ്പു കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും കണ്ട നീണ്ട നിര പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചില്ല. വെയിൽ കനത്ത ശേഷം വൈകിട്ടു വരെ പല ബൂത്തുകളിലും ഒരാൾ പോലും ക്യൂവിൽ ഇല്ലാതിരുന്നതു കൂടി കണക്കാക്കിയാൽ വ്യക്തമാകും കാര്യം. കാലാവസ്ഥയെ മാത്രം പഴിക്കാനാകുമോ? വോട്ടർമാരിൽ പൊതുവെ താൽപര്യക്കുറവു
ആലപ്പുഴ ∙ ഭക്തിയുടെ നിറവിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മുന്നിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ തെയ്യക്കോലങ്ങൾ കെട്ടിയാടി. ആലപ്പുഴയിൽ ആദ്യമായാണ് പറശ്ശിനിക്കടവ് മുത്തപ്പന്റെ തെയ്യങ്ങൾ കെട്ടി എഴുന്നള്ളിയത്. കൈതവന എരുവംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ സേവാസംഘത്തിന്റെ ചുമതലയിൽ ആയിരുന്നു
അമ്പലപ്പുഴ ∙ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി സമുച്ചയത്തിൽ സീലിങ് അടർന്നു വീഴുന്നു. മഴയുള്ളപ്പോൾ ചോർച്ചയുമുണ്ട്. ഐപി സമുച്ചയത്തോടു ചേർന്ന താഴത്തെ നിലയിലാണ് സീലിങ് അടർന്നു വീഴുന്നത്. കാർഡിയോ തൊറാസിക് സർജറി
മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു തുടങ്ങി. കിഴിവിന്റെ പേരു പറഞ്ഞു നെല്ലു ശേഖരിക്കുന്നില്ലെന്നു കർഷകർക്കു പരാതി.കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവ് നൽകണമെന്നാണ് സിവിൽ സപ്ലൈസിനായി നെല്ലു സംഭരിക്കുന്ന സ്വകാര്യ മില്ലുകാരുടെ ആവശ്യമെന്ന് കർഷകർ
ആലപ്പുഴ ∙ കായൽ മേഖലയിലെ താമസക്കാർ ഇത്തവണയും വള്ളത്തിലും ബോട്ടിലും കയറി ആവേശത്തോടെ വോട്ട് ചെയ്യാനെത്തി. കിലോമീറ്ററുകൾ കാൽനടയായി വോട്ട് രേഖപ്പെടുത്താൻ വന്നവരുണ്ട്. നെഹ്റു ട്രോഫി വാർഡിലെ 178, 179 ബൂത്തുകളിൽ വോട്ട് ചെയ്യാൻ കായലിന്റെ പുറംബണ്ടിലൂടെ രാവിലെ മുതൽ ആളുകൾ വന്നുകൊണ്ടിരുന്നു. ‘അഴീക്കൽ
ആലപ്പുഴ ∙ മണിമലയാർ കടന്ന് അയ്യനാട് കൈത്തോട്ടിലൂടെ ഇന്നലെ ചതുർഥ്യാകരിയിലേക്ക് ഒഴുകിയെത്തിയ വള്ളങ്ങളിലെല്ലാം ദുരിതങ്ങളുടെ കടലുണ്ടായിരുന്നു. വോട്ടു ചെയ്യാനെത്താൻ ഇവർക്കു വെള്ളത്തിലൂടെയല്ലാതെ വേറെ വഴിയില്ല.ഉച്ചവെയിലിൽ രണ്ടു മണിക്കൂറോളം വള്ളത്തിൽ യാത്ര ചെയ്തെത്തിയ പുത്തനാറായിരം മുട്ടേൽച്ചിറ സരള പോളിങ്
കായംകുളം ∙ 103–ാം വയസ്സിലും തളരാത്ത ജനാധിപത്യബോധവുമായി സ്വാതന്ത്ര്യസമരസേനാനി കെ.എ.ബെക്കർ വോട്ട് രേഖപ്പെടുത്തി.പുള്ളിക്കണക്ക് 86 ാം നമ്പർ ബൂത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് വോട്ട് ചെയ്തത്. 1948 മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന്റെ ഓർമകൾ ബെക്കർ അയവിറക്കി.മകൻ മുബാറക്ക് ബെക്കർ, ചെറുമകൻ ഫാത്തിഹ്
മാന്നാർ ∙ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു നേരെ പോളിങ് ബൂത്തിലേക്കായിരുന്നു മുഹമ്മദ് ഹാഷിമിന്റെ (18) യാത്ര; കന്നി വോട്ട് ചെയ്യാൻ. അപകടത്തെ തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞ കാൽ വീൽചെയറിൽ ഒതുക്കിവച്ചാണു റാംപിലൂടെ ഹാഷിം പോളിങ് ബൂത്തിലെത്തിയത്.ഒന്നര വർഷം മുൻപു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു ബൈക്ക്
നീർക്കുന്നം ∙ ശ്രീദേവി വിലാസം ഗവ. യുപിഎസിലെ ബൂത്തിൽ രാവിലെ ഒരു ‘ഇരട്ട’ വോട്ട് നടന്നു. അതും കന്നിവോട്ട്. നീർക്കുന്നം ഗീത ഭവനത്തിൽ ബാബുരാജിന്റെയും മിനിമോളുടെയും മക്കളായ ഗൗരിലക്ഷ്മി, ഗൗരി പാർവതി എന്നീ ഇരട്ടകളാണ് ആദ്യ വോട്ട് ചെയ്യാനെത്തിയത്. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതിന്റെ ത്രിൽ
ചട്ടമ്പിസ്വാമി സമാധിശതാബ്ദിആചരണം: മത്സരങ്ങൾ ഇന്ന് വള്ളികുന്നം ∙ വിദ്യാധിരാജ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികളുടെ ഉപന്യാസം, പ്രസംഗം, ചിത്രരചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടക്കും.അടുത്ത മാസം 8 വരെ നടക്കുന്ന നങ്ങാദേവി വിദ്യാധിരാജ സഹസ്രനാമ
മാവേലിക്കര ∙ കേരളീയരുടെ ആഹാര രീതിയിൽ ഭാഗമായി ചപ്പാത്തി കടന്നു വന്നതിന്റെ 100-ാം വാർഷികം കഥ സാഹിത്യ സംഘടന നാളെ ആഘോഷിക്കുന്നു. 1924 ൽ വൈക്കം സത്യഗ്രഹ വേളയിലാണു ചപ്പാത്തി ആദ്യമായി വിളമ്പിയത്. നാളെ വൈകിട്ട് 5നു രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന സമ്മേളനം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യും.
എടത്വ ∙എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് നാളെ കൊടി ഉയരും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കു ശേഷം 7 ന് വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. തിരുനാൾ കോ ഓർഡിനേറ്റർ ഫാ. തോമസ് കാരയ്ക്കാട്, സഹ വികാരിമാരായ ഫാ.
ഹരിപ്പാട്∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തലിലൂടെ സിപിഎം–ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായെന്നു കോൺഗ്രസ് നേതാവ്
കുട്ടനാട് ∙ പുളിങ്കുന്ന് പുത്തൻതോട് പാലത്തിനു കുറുകെ നീരൊഴുക്കു തടസ്സപ്പെടുത്തി നിർമിച്ച മുട്ടു പൊളിച്ചു നീക്കി. ഇന്നലെ ക്രെയിൻ ഉപയോഗിച്ചു മുട്ടിനായി സ്ഥാപിച്ച കുറ്റികൾ ഊരി മാറ്റിയാണു മട തുറന്നത്. 2 വർഷം മുൻപാണു പാലം നിർമാണത്തിനായി പൊതു ജലാശയത്തിൽ മുട്ടു സ്ഥാപിച്ചത്. മുട്ട് നിർമിച്ചതോടെ നീരൊഴുക്കു
മാരാരിക്കുളം ∙ ആക്രിപെറുക്കാൻ എത്തിയ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ ഗൃഹനാഥന് തലയ്ക്ക് പരുക്ക്. എസ്എൽ പുരം കുളങ്ങര വെളി ബാബുവിനാണ്( 48) പരുക്കേറ്റത്. സംഭവത്തിൽ സൗത്ത് ഡൽഹി സ്വദേശി മുഹമ്മദ് അഖിലിനെ(38) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ബാബു എസ്എൽ പുരത്ത്
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണി പാതിവഴിയിൽ. ആകെ 40 ഷട്ടറുകളാണ് സ്പിൽവേയിൽ ഉള്ളത്. ഇതിൽ പകുതി ഷട്ടറുകളുടെ റോപ്പുകൾ തകരാറിലാണ്. ഇതിനാൽ ഷട്ടറുകൾ ഉയർത്താനും താഴ്ത്താനും കഴിയുന്നില്ല. 7ാം നമ്പർ ഷട്ടർ നിലം പൊത്തിയിട്ട് 3 വർഷം കഴിഞ്ഞു. ഇതിന്റെ തകരാർ പരിഹരിക്കാൻ
വെൺമണി∙ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി 7–ാം വാർഡ് പുന്തല ശ്രുതിലയത്തിൽ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണു പൊലീസ് നിഗമനം. കുവൈത്തിലായിരുന്ന ഷാജി ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്. മക്കളായ ശ്രുതിയും ശ്രാവണും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു. തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അമ്മയെ ആക്രമിച്ചതെന്നു
ആലപ്പുഴ ∙ ടാർ ഉരുകി ഉയർന്ന മുഴകളും മെറ്റൽ ഇളകിയ കുഴികളും വഴിവിളക്കുകളിൽ 75 ശതമാനവും തെളിയാത്തതും കാരണം ബൈപാസിലെ വാഹനയാത്ര അപകട ഭീഷണിയിൽ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാത്രി ഇരുചക്രവാഹനങ്ങളുടെ നാല് അപകടങ്ങളുണ്ടായി. ഭാഗ്യം കൊണ്ടുമാത്രം നിസ്സാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. വിലപിടിപ്പുള്ള
മെഡിക്കൽ ക്യാംപ് 28ന് ചെങ്ങന്നൂർ ∙ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ച്, കല്ലിശേരി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ മെഗാ ഫാമിലി മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 28നു 9.30നു മുളക്കുഴ ഗവ.എച്ച്എസ്എസിൽ നടത്തും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം
ആലപ്പുഴ∙ തിരഞ്ഞടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടത്താൻ സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സുരക്ഷ പോളിങ് സ്റ്റേഷനുകളിൽ ഉറപ്പാക്കും. വോട്ടെടുപ്പു ദിവസം പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ (സ്വകാര്യ സ്ഥലമായാലും പൊതുസ്ഥലമായാലും) ഒരു
ആലപ്പുഴ ∙ ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ലാ കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്നു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവു കർഷകർക്കു ബോധവൽക്കരണം
ചാരുംമൂട് ∙ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് റേയ്ഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. വെട്ടിയാർ അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ വീട്ടിൽ കാർത്തികേയനാണ് (65) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ നൂറനാട് എക്സൈസ്
ഹരിപ്പാട് ∙ റോഡിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അതിഥി തൊഴിലാളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രക്ഷകനായി. ദേശീയ പാതയിൽ നാരകത്തറ പാലത്തിന് സമീപം കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ കിടന്ന മധ്യപ്രദേശ് സ്വദേശിയായ സന്ദീപ് കുമാറിനെയാണ് ഹരിപ്പാട് നിയോജക മണ്ഡലത്തിൽ സർവൈലൻസ് സ്ക്വാഡ് ചാർജ് ഓഫിസർ ആർ.രാജേഷിന്റെ
കായംകുളം∙ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ കലാശക്കൊട്ട് നഗരത്തിൽ ആവേശക്കടലായി. എൽഡിഎഫ്,യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ ഇരുചക്രവാഹന റാലിയായി പാർക്ക് ജംക്ഷനിലാണ് പ്രചാരണ സമാപന പരിപാടി നടത്തിയത്. ഇതിന് മുന്നോടിയായി പാർട്ടി ഓഫിസുകളിൽ നിന്ന് നഗരം ചുറ്റി റാലിയും റോഡ് ഷോയും നടത്തിയിരുന്നു. പാർക്ക്
മാന്നാർ∙വെങ്കലനാട്ടിൽ തിരഞ്ഞെടുപ്പു കലാശക്കൊട്ടിന് ആവേശകരമായ സമാപനം. ഇനി ഒരു നാൾ മൗനപ്രചാരണത്തിനു ശേഷം ജനങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടു ദിവസം മുൻപ് മൂന്നു മുന്നണികളുടെയും നേതൃത്വത്തിൽ ആരംഭിച്ച കലാശക്കൊട്ടിന്റെ പൂർത്തീകരണം അതിഗംഭീരമായിരുന്നു. മൂന്നു മുന്നണികളും വിജയം ഉറപ്പിച്ചു കൊണ്ടും
ആലപ്പുഴ∙ ‘നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകാനും ശോഭ സുരേന്ദ്രനെ പാർലമെന്റിൽ കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ശബ്ദം പോരാ...’അമിത് ഷായുടെ വാക്കുകൾക്കു മറുപടിയായി അണികളുടെ ആരവം കൂടുതൽ ഉച്ചത്തിലായി. പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജ് മൈതാനത്തു തിങ്ങി നിറഞ്ഞവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി
എടത്വ∙ ആവേശം വിതറി മുന്നണികളുടെ കലാശക്കൊട്ട്. കലാശക്കൊട്ട് കാണാൻ അണികളേക്കാൾ കൂടുതൽ കാഴ്ച്ചക്കാരെത്തിയെന്നതാണ് പ്രത്യേകത. എടത്വ ടൗണിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂറിനു മുൻപു തന്നെ വാഹന പ്രചാരണം നിർത്തി ടൗണിൽ 3 മുന്നണികളും ഒത്തുകൂടി. വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് നന്നേ പ്രയാസപ്പെട്ടു. ഇടയ്ക്ക് ഉന്തും
ആലപ്പുഴ മണ്ഡലത്തിലെ കലാശക്കൊട്ട് നഗരത്തിൽ മൂന്നിടത്തായിരുന്നു. എൽഡിഎഫിന്റേത് സക്കറിയ ബസാറിൽ. യുഡിഎഫിന്റേത് അൽപം തെക്ക് വട്ടപ്പള്ളിയിൽ. എൻഡിഎയുടേത് മുല്ലയ്ക്കൽ ജംക്ഷനിൽ. മാവേലിക്കരയിൽ യുഡിഎഫ് ബഥേൽ ജംക്ഷനിലും എൽഡിഎഫ് നന്ദാവനം കവലയിലും എൻഡിഎ കെഎസ്ആർടിസി ജംക്ഷനിലും പ്രചാരണം അവസാനിപ്പിച്ചു. മണ്ഡലം മുഴുവൻ ചുറ്റിയെത്തിയ സ്ഥാനാർഥികൾ പരസ്യപ്രചാരണം തീരാൻ മിനിറ്റുകളുള്ളപ്പോൾ മൈക്കെടുത്തു. പ്രചാരണ ഗാനങ്ങളുടെ ഒച്ചപ്പാടുകൾ അമർന്നപ്പോൾ അവർ പര്യടനങ്ങളിൽ പറഞ്ഞതെല്ലാം ഓർമിപ്പിച്ചു. മിക്ക കണ്ണുകളും വാച്ചിലും ഫോണിലും നോക്കി നേരമെണ്ണി. ആറടിച്ചപ്പോൾ കൊടികളും ഒച്ചകളും താഴ്ന്നു.
ആലപ്പുഴ∙ വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. രാവിലെ ഏഴോടെയാണു സംഭവം. കുടുംബകലഹമാണു കാരണമെന്നു പൊലീസ് പറഞ്ഞു.
മാവേലിക്കര ∙ പുതിയ വീട് നിർമാണം പുരോഗമിക്കുന്നതിനാൽ കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് പൂർണമായി കത്തി നശിച്ചു. ലൈഫ് പദ്ധതിയിൽ വീട് നവീകരണത്തിനായി ലഭിച്ച 40000 രൂപ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി. മാങ്കാംകുഴി പാറക്കുളങ്ങര മാമ്പ്ര തറയിൽ അജിതാക്ഷകുമാറും കുടുംബവും താമസിച്ചിരുന്ന
ആലപ്പുഴ∙ പൂങ്കാവിൽ സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ പ്രതി പിറ്റേ ദിവസം തന്നെ അവരുടെ സ്വർണാഭരണങ്ങളിൽ ഒരു ഭാഗം പണയം വച്ചെന്നു പൊലീസ്. 10,000 രൂപയ്ക്കാണു പണയം വച്ചത്. ബാക്കിയുള്ള സ്വർണം വീടിനു പിന്നിൽ കുഴിച്ചിട്ടു. പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ വി.വി.റോസമ്മയെ(61) കൊലപ്പെടുത്തി
അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ ∙ പട്ടികജാതി വികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്കു കീഴിലുള്ള പുലിയൂർ പ്രീ –മെട്രിക് ഹോസ്റ്റലിലെ 2024 - 25 അധ്യയന വർഷത്തെ ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാവിധ അടിസ്ഥാന
ആലപ്പുഴ∙ തിരുവൻവണ്ടൂർ വനവാതുക്കരയിൽ ബിജെപി ബൂത്ത് പ്രസിഡന്റ് ചിറക്കര ശ്രീരാജിന്റെ വീടിന്റെ ടെറസിൽ സ്റ്റീൽ ബോംബിട്ടതായി പരാതി. ദിവസങ്ങൾക്ക് മുൻപ് ശ്രീരാജിന്റെ അമ്മ ഇതു കണ്ടെങ്കിലും ബോംബ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചെങ്ങന്നൂർ പൊലീസ് എത്തി പരിശോധന നടത്തുന്നു. ആലപ്പുഴയിൽ നിന്നും ബോംബ് സ്ക്വാഡ് എത്തിയ ശേഷമേ വിശദവിവരം പറയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ∙ ദേശീയപാതയിൽ പുറക്കാട് ഭാഗത്ത് വീണ്ടും വാഹനാപകടത്തിൽ മരണം. ഒരു മാസത്തിനിടെയുള്ള ആറാമത്തെ അപകട മരണമാണിത്. പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിനു സമീപം 16 ന് പുലർച്ചെ നടന്നു പോകുമ്പോൾ ലോറിയിടിച്ചു പരുക്കേറ്റ മത്സ്യത്തൊഴിലാളി പുറക്കാട് മാവേലിപ്പറമ്പിൽ സി.രാജുവാണു (63) തിങ്കളാഴ്ച രാത്രി
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിന്ന ചിത്തിര ഉത്സവം ആറാട്ടോടെ സമാപിച്ചു. വൈകിട്ട് ആറാട്ട് എഴുന്നള്ളത്തിനു മുന്നോടിയായി വാഹനപൂജ നടന്നു. കൊടിമരച്ചുവട്ടിൽ ആനയെ ഇരുത്തി വാഹനപൂജ നടത്തിയാണ് ദേവനെ അതിന്റെ പുറത്ത് ആറാട്ടിനായി എഴുന്നള്ളിച്ചത്. ആനയെ സുബ്രഹ്മണ്യ വാഹനമായ
ആലപ്പുഴ∙ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ഔട്ട് ഡോർ യൂണിറ്റുകൾ മോഷണം പോയി. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ എസിയുടെ മൂന്നു ഔട്ട്ഡോർ യൂണിറ്റുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇതുമൂലം ആശുപത്രിയിൽ അടുത്ത ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകൾ മുടങ്ങുന്ന സ്ഥിതിയാണ്. തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തി എസി
പൂച്ചാക്കൽ∙ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ബീം ലോഞ്ചിങ്ങിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. 80 ബീമുകളാണ് ആകെ വേണ്ടത്. നേരത്തെ 8 നാവിഗേഷൻ ബീമുകൾ കായലിന്റെ നടുവിൽസ്ഥാപിച്ചിരുന്നു.ദേശീയ ജലപാത പ്രദേശമായതിനാൽ വലിയ ജലവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണ് നാവിഗേഷൻ ബീം സ്ഥാപിച്ചിരിക്കുന്നത്.
ആലപ്പുഴ∙ പൂങ്കാവിൽ സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ പ്രതി അവരുടെ സ്വർണാഭരണം കവർന്നു. മൃതദേഹം മണ്ണിട്ടു മൂടിയ സ്ഥലത്തു നിന്ന് അൽപം മാറി ഏഴു പവനോളം സ്വർണം ഇയാൾ കുഴിച്ചിട്ടതു പൊലീസ് കണ്ടെടുത്തു. സഹോദരിയുടെ മോതിരം പണയം വച്ചെന്നും പൊലീസിനോടു സമ്മതിച്ചു. പൂങ്കാവ് പടിഞ്ഞാറ്
തേനീച്ച വളർത്തൽ പരിശീലനം: ആലപ്പുഴ∙എസ്എൽപുരം ഗാന്ധിസ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ മേയ് 11ന് രാവിലെ 10 മുതൽ തേനീച്ച വളർത്തലിന്റെ ഏകദിന പരിശീലനം നടത്തും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് തേനീച്ചക്കൂട് നൽകും. താൽപര്യമുള്ളവർ 0478 2861493, 9288400448 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം ഇന്ന് വൈകിട്ട് 6 മുതൽ
ആലപ്പുഴ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിയിലെത്തിക്കുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ടി.ജി.നന്ദകുമാർ തന്നെ വന്നു കണ്ടിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പ്രചാരണത്തിൽ വിഷയദാരിദ്ര്യമില്ല. പക്ഷേ, എല്ലാറ്റിനും മീതെ വികസനവും സാധാരണക്കാരുടെ പ്രശ്നങ്ങളുമാണു മാവേലിക്കരയിൽ ഉയർന്നു കേൾക്കുന്നത്. രാഷ്ട്രീയമായ വിവാദങ്ങൾ സാധാരണ വോട്ടർമാർ കാര്യമായി ചർച്ച ചെയ്യുന്നില്ലെന്നു പറയാം. മൂന്നു ജില്ലകളിലായി പടർന്നിരിക്കുന്ന മണ്ഡലം ഭൂപ്രകൃതിയിൽ മുതൽ വൈവിധ്യങ്ങളുടേതാണ്.
ആലപ്പുഴ ∙ പക്ഷിപ്പനി മൂലം വളർത്തുപക്ഷികളെ നഷ്ടപ്പെട്ടവർക്കും നശിപ്പിക്കപ്പെട്ട പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ നിരക്കുകൾ നിശ്ചയിക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. ഉന്നതതല ചർച്ചകൾക്കു ശേഷം മൃഗസംരക്ഷണ ഡയറക്ടർ നൽകുന്ന ശുപാർശയിലാണു തീരുമാനമെടുക്കുക. ഇപ്പോഴത്തെ നിരക്ക് അപര്യാപ്തമാണെന്നാണ് കോഴി,
Results 1-100 of 10000